സൈക്കോളജിസ്റ്റ് സുമേഷ് സുകുമാരന് ജില്ലാ റൈഫിൾ അസോസിയേഷന്റെ ആദരം
അമേരിക്കയിലെ അസോസിയേഷൻ ഓഫ് സൈക്കോളജിക്കൽ സയൻസിന്റെ മൂല്യനിർണയ പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സൈക്കോളജിസ്റ്റ് സുമേഷ് സുകുമാരനെ ജില്ലാ റൈഫിൾ അസോസിയേഷൻ ആദരിച്ചു.
അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ഉപഹാരം സമ്മാനിച്ചു. ബേക്കൽ ഡിവൈഎസ്പി, ആസാദ്, അസോസിയേഷൻ ജില്ലാ സെക്രട്ടറി അഡ്വ.അബ്ദുൽ നാസർ, ജോയിന്റ് സെക്രട്ടറി രാജേന്ദ്രകുമാർ, ട്രഷറർ ഫൈസൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
No comments