Breaking News

നീലേശ്വരം സഹകരണ അർബൻ ബാങ്ക് ടി.ടി.വി. ഭാസ്കരൻ അനുസ്മരണം നടത്തി

നീലേശ്വരം സഹകരണ അർബൻ ബാങ്ക് സ്ഥാപക ചെയർമാനും കലാ-സാംസ്കാരിക-കായിക മേഖലകളിലെ നിറ സാന്നിധ്യവുമായിരുന്ന ടി.ടി.വി.ഭാസ്കരനെ അനുസ്മരിച്ചു. ബാങ്ക് ഹാളിൽ നടന്ന പരിപാടിയിൽ ബാങ്ക് ഡയറക്ടർ ഡോ.വി.സുരേശൻ അധ്യക്ഷത വഹിച്ചു. മുൻ ചെയർമാൻ കെ.പി.നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.രഘു, കെ.പി.സതീശൻ എന്നിവർ സംസാരിച്ചു. ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എം.വി.രാജീവൻ സ്വാഗതം പറഞ്ഞു. ടി.ടി.വി.ഭാസ്കരന്റെ കുടുംബാംഗങ്ങളും ബാങ്ക് ജീവനക്കാരും അനുസ്മരണ പരിപാടിയിൽ സംബന്ധിച്ചു.

No comments