Breaking News

അക്കര ഫൗണ്ടേഷനിലെ കുട്ടികൾക്ക് കണ്ണടകൾ വിതരണം ചെയ്തു

.

ആസ്റ്റർ മിംസ് കാസർഗോഡും ക്ലിയർ സൈറ്റും സംയുക്തമായി അക്കര ഫൗണ്ടേഷനിലെ കുട്ടികൾക്ക് സൗജന്യമായി കണ്ണടകൾ വിതരണം ചെയ്തു. കാസർകോഡ് പ്രവർത്തിക്കുന്ന അക്കര ഫൗണ്ടേഷനിൽ നടന്ന ചടങ്ങ് കാസർഗോഡ് ആസ്റ്റർ മിംസ് സി.ഇ.ഒ സുധീർ ബാസൂരി ഉദ്ഘാടനം ചെയ്തു. ജില്ലയുടെ ആരോഗ്യപരിപാലന രംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ആസ്റ്റർ മിംസിന്റെ ജീവകാരുണ്യ പദ്ധതികളുടെ ഭാഗമായാണ് കാഴ്ചപരിമിതിയുള്ള മുപ്പത് കുട്ടികൾക്ക് കണ്ണടകൾ നൽകിയത്.
ഡി.എം ഫൗണ്ടേഷന്റെ സി.എസ്.ആർ പദ്ധതിയായ 'ക്ലിയർ സൈറ്റ്' മുഖേനയാണ് കാസർഗോഡ് ജില്ലയിലെ കുട്ടികൾക്ക് കാഴ്ച പരിശോധന നടത്തി സൗജന്യമായി കണ്ണടകൾ നൽകിയത്. ഇതിനുപുറമെ, ലോക ഹാൻഡ് ഹൈജീൻ ദിനത്തോട് അനുബന്ധിച്ച് കുട്ടികൾക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
അക്കര ഫൗണ്ടേഷൻ സി.ഇ.ഒ മുഹമ്മദ് യാസിർ, പ്രോഗ്രാം മാനേജർ മിസബ്, ആസ്റ്റർ വോളന്റിയർ മലബാർ ലീഡ് മുഹമ്മദ്‌ ഹസിം, നഴ്സിങ് മാനേജർ ഷീബ, ഐ.സി.എൻ അശ്വന്ത്, ഫീൽഡ് കോർഡിനേറ്റർ ഹരിത, കാസർഗോഡ് ആസ്റ്റർ മിംസ് ക്ലിയർ സൈറ്റ് പ്രൊജക്റ്റ് കോർഡിനേറ്റർ ഗോപിക, അക്കര ഫൗണ്ടേഷൻ ക്ലിനിക്കൽ അസിസ്റ്റന്റ് ഡയറക്ടർ ജിനിൽ രാജ്, ടെക്നിക്കൽ ഹെഡ് എലിസബത്ത് പി. പോൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു

No comments