കരിന്തളം കാലിച്ചാമരത്ത് വീട്ടിൽ വൻ കവർച്ച
നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ കരിന്തളം കാലിച്ചാമരത്ത് വീട്ടിൽ വൻ കവർച്ച. വീടിൻ്റെ വാതിൽ പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ചര പവൻ സ്വർണ്ണവും 40,000രൂപയും കവർച്ച ചെയ്തു. മീർക്കാനം തട്ടിലെ ജോർജ്ജ് സെബാസ്റ്റിയൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
No comments