Breaking News

ആകാശപാത സമരം തകർക്കാനുള്ള ഗൂഢാലോചന അനുവദിക്കില്ല കളക്ടർ ഇടപെടണം; നീലേശ്വരം നഗരസഭ കർമ്മ സമിതി

വെള്ളക്കെട്ടിന്റെ പേരിൽ നീലേശ്വരത്ത് നഗരസഭ ജനകീയ കർമസമിതി നടത്തുന്ന ആകാശപാതയ്ക്ക് വേണ്ടിയുള്ള അനിശ്ചിതകാല സമരത്തെ തകർക്കാനുള്ള ഗൂഢാലോചന നടക്കില്ലെന്ന് കർമസമിതി യോഗം മുന്നറിയിപ്പ് നൽകി. എം ബാങ്ങ്മെന്റ് രീതിയിൽ ഫ്ലൈ ഓവർ നിർമ്മിച്ച എല്ലാ സ്ഥലത്തും സർവീസ് റോഡിൽ ഈ വെള്ളക്കെട്ട് ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ മൂന്നുവർഷമായി നീലേശ്വരത്തും ഈ വെള്ളക്കെട്ട് സാധാരണയാണ് നിർമ്മാണത്തിലെ അപാകതയാണ് ഇതിന് കാരണം. നീലേശ്വരത്തെ വെള്ളക്കെട്ട് നീക്കം ചെയ്യാൻ അടിയന്തരമായും നിർമ്മാണ കമ്പനി തയ്യാറാക്കണം സമരം നടത്തുന്നതുകൊണ്ടാണ് വെള്ളക്കെട്ട് ഉണ്ടാകുന്നതെന്ന് വാദം വിചിത്രമാണ്. മേൽപ്പാലങ്ങൾ ഉള്ള കാഞ്ഞങ്ങാട് സൗത്ത്, മാവുങ്കാൽ ,പെരിയ,പൊയിനാച്ചി, ചട്ടഞ്ചാൽ, എന്നിവിടങ്ങളിൽ എല്ലാം ഈ വെള്ളക്കെട്ട് ഉണ്ടാകുന്നുണ്ട്. ഇവിടങ്ങളിൽ സർവീസ് റോഡ് നിർമ്മിക്കാൻ എന്നും പറഞ്ഞ് മേൽപ്പാലങ്ങളിലൂടെ ഗതാഗതം തുറന്നുവിട്ട വർഷങ്ങൾ കഴിഞ്ഞിട്ടും സർവീസ് റോഡ് നിർമ്മിക്കാൻ കരാറുകാർ തയ്യാറായിട്ടില്ല അതുകൊണ്ടുതന്നെ മണൽ പാലത്തിലൂടെ ഒരു കാരണവശാലും വാഹനങ്ങൾ കടന്നു പോകാൻ അനുവദിക്കില്ലെന്ന് നഗരസഭ ഓഫീസിൽ ചേർന്ന കർമ്മസമിതിയുടെ അടിയന്തരയോഗം തീരുമാനിച്ചു. അഥവാ സർവീസ് റോഡ് നിർമ്മിക്കാനാണെങ്കിൽ ജില്ലാ കലക്ടറുടെ സാന്നിധ്യം നടക്കുന്ന യോഗത്തിൽ നിശ്ചിത സമയത്തിനുള്ളിൽ സർവീസ് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കാം എന്ന് കമ്പനി റപ്പുനൽകിയാൽ അക്കാര്യം പരിശോധിക്കാനും കർമ്മസമിതി ഉന്നയിക്കുന്ന ആവശ്യങ്ങൾ നേടിയെടുക്കും വരെ സമരം തുടരാനും യോഗം തീരുമാനിച്ചു. പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണം ആവശ്യപ്പെട്ട് കർമസമിതി ജില്ലാ കലക്ടറോട് ഈ മെയിൽ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. യോഗത്തിൽ പി വിജയകുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ പി പി മുഹമ്മദ് റാഫി അധ്യക്ഷനായി. മുൻ എംപി പി കരുണാകരൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ വി സുരേന്ദ്രൻ,കെ സതീശൻ , ഇ കെ ചന്ദ്രൻ ,ഷമീന മുഹമ്മദ്, കൗൺസിലർ പിവി സതീശൻ , കർമ്മസമിതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മാമുനി വിജയൻ എറു വാട്ട് മോഹനൻ , മടിയൻ ഉണ്ണികൃഷ്ണൻ , ഷംസുദ്ദീൻ അറിഞ്ചിറ, സേതുബങ്കളം, സുരേഷ് പുതിയടത്ത്, കെ ഉണ്ണി നായർ , കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ,കെ വി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു വൈസ് ചെയർ പേഴ്സൺ പി എം സന്ധ്യ സ്വാഗതം പറഞ്ഞു.

No comments