നീലേശ്വരം നഗരസഭ കർമസമിതിയുടെ അനിശ്ചിതകാല സത്യാഗ്രഹം അഡ്വ.യു.എസ്.ബാലൻ ഉദ്ഘാടനം ചെയ്തു
ദേശീയപാത വികസനത്തിന്റെ ഭാഗമായി നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ നീലേശ്വരം നഗരസഭ കർമസമിതി നടത്തി വരുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ ഇന്നത്തെ സമരം ധീവരസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ.യു.എസ്.ബാലൻ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ എം.ശാന്ത അധ്യക്ഷയായി. നീലേശ്വരം ക്ലബ് പ്രസിഡന്റ് സി.നാരായണൻ സ്വാഗതം പറഞ്ഞു. മുൻ എംപി, പി.കരുണാകരൻ, നഗരസഭ വൈസ് ചെയർപേഴ്‌സൺ പി.എം.സന്ധ്യ, കർസമിതി കൺവീനർ ഇ.ഷജീർ, കരിവെള്ളൂർ രാജൻ, എസ്.സോമൻ, സുരേശ് കീഴൂർ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, വി.വി.കുഞ്ഞിക്കൃഷ്ണൻ, ടി.പി.ബീന, ദിവാകരൻ കടിഞ്ഞിമൂല, ജോസ് കൊട്ടാരം, എ.വി.സുരേന്ദ്രൻ, പി.രാധാകൃഷ്ണൻ, സി.പി.സുബൈർ, പ്രതിഭ ക്ലബ് ഭാരവാഹികളായ കെ.വി.സുരേശൻ, എം.ഗംഗാധരൻ, സിന്ധു പ്രമോദ്, കെ.സി.പവിത്രൻ, ശോഭന കരുണാകരൻ, പി.ശ്രീജ, വി.വി.ജാനു, പി.വി.സതീശൻ, പി.യു.രാമകൃഷ്ണൻ, കെ.വി.സത്യൻ, യൂസഫ് തിഡിൽ, കെ.രാധാകൃഷ്ണൻ, എൽ.ബി.ഖാലിദ് എന്നിവർ സംസാരിച്ചു.
No comments