Breaking News

നീലേശ്വരം മാർക്കറ്റ് ജംഗ്ഷൻ സർവീസ് റോഡിൽ ലോറി താഴ്ന്നു: ഗതാഗതം സ്തംഭിച്ചു

ദേശീയപാത വികസന പ്രവർത്തനങ്ങളുടെ ഭാഗമായി നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ ഏർപ്പെടുത്തിയ സർവീസ് റോഡിൽ അപകടം.
നീലേശ്വരം പോലീസ് സ്‌റ്റേഷന് സമീപത്തെ റോഡ് അരികിൽ ലോറി താഴുകയായിരുന്നു. ഇതേ തുടർന്ന് ഇതുവഴി ഗതാഗതസ്തംഭനവുമുണ്ടായി. റോഡ് അരികിൽ സ്ലാബ് ഇടാത്ത ഭാഗത്താണ് ലോറി താഴ്ന്നത്. ആദ്യമഴ പെയ്തതോടെ തന്നെ റോഡ് അരികിനോട് ചേർന്ന മണ്ണ് കുഴഞ്ഞ നിലയിലായിരുന്നു. ഇതിലേക്കാണ് ലോറി താഴ്ന്നതും. പോലീസ് സ്‌റ്റേഷന് സമീപം ഒരു വർഷമായി ഡ്രൈനൈജ് പൊട്ടിക്കിടക്കുകയായിരുന്നു. ഇതെല്ലാം ഫോട്ടോ എടുത്ത് അയച്ചു കൊടുത്തിട്ടും ബന്ധപ്പെട്ട അധികൃതർ എത്തി തുടർനടപടികൾ സ്വീകരിച്ചില്ലെന്ന് നഗരസഭ കൗൺസിലർ ഇ.ഷജീർ പറഞ്ഞു.

No comments