ആകാശപാത: നീലേശ്വരത്തെ ജനകീയ സമരത്തിന് ഐക്യദാർഢ്യവുമായി ന്യൂസ് പേപ്പർ ഏജന്റ്‌സ് അസോസിയേഷൻ
ദേശീയപാത വികസനത്തിന്റെ ഭാഗമായി നീലേശ്വരത്ത് ആകാശപാത നിർമിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി നടത്തി വരുന്ന നാൽപത്തി ഒൻപതാംദിവസത്തെ സമരത്തിലേക്ക് ഐക്യദാർഢ്യവുമായി ന്യൂസ് പേപ്പർ ഏജന്റ്‌സ് അസോസിയേഷൻ എത്തി.
അനിശ്ചിതകാല സമരം നടന്നു വരുന്ന ഇവിടേക്ക് അസോസിയേഷൻ ജില്ലാ കമ്മിറ്റിയാണ് ഐക്യദാർഢ്യവുമായി എത്തിയത്. ജില്ലാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി ടി.പി.ജനാർദനൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഗോപിനാഥൻ മുതിരക്കാൽ, പ്രകാശൻ കാഞ്ഞങ്ങാട്, യു.ജനാർദനൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഡി.എം.കുഞ്ഞിക്കൃഷ്ണൻ, കെ.കമലാക്ഷൻ, കെ.ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.
No comments