Breaking News

നീലേശ്വരം പാലായിയിൽ സ്ലാബ് അടർന്നുവീണ് ആറാം ക്ലാസുകാരൻ മരിച്ചു

നീലേശ്വരം പാലായിയിൽ അയൽവാസിയുടെ നിർമ്മാണത്തിലിരിക്കുന്ന വീടിനകത്ത് കളിച്ചു കൊണ്ടിരിക്കെ സ്ലാബ് അടർന്നുവീണ്  കുട്ടി മരിച്ചു. പാലായി പള്ളിയിലെ ഉസ്താദ് അബ്ദുൽ ഗഫൂർ - സൈനബ ദമ്പതികളുടെ മകൻ മുഹമ്മദ് റബിൻ ആണ് മരിച്ചത്. ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് അപകടമുണ്ടായത് പരിക്കേറ്റ കുട്ടിയെ ഉടൻ നീലേശ്വരം തേജസിനെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായ കാഞ്ഞങ്ങാട് ഐഷാൽ മെഡിസിറ്റിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് ഇളയ സഹോദരങ്ങൾ ഉണ്ട്.

No comments