ചീമേനി വിഷ്ണു മൂർത്തി ക്ഷേത്ര കളിയാട്ടം: പേവിഷബാധ ബോധവൽക്കരണ ക്യാമ്പയിന് തുടക്കമായി
ചീമേനി വിഷ്ണു മൂർത്തി ക്ഷേത്ര കളിയാട്ടത്തോടനുബന്ധിച്ച് മൃഗസംരക്ഷണ വകുപ്പും മിഷൻ റബീസും സംയുക്തമായി സംഘടിപ്പിക്കുന്ന പേവിഷബാധ ബോധവൽക്കരണ മിനി ക്യാമ്പയിന് തുടക്കമായി. ജില്ലാ മൃഗസംരക്ഷണ ഓഫീസർ (DAHO) ഡോ. ബിന്ദു ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.
ബോധവൽക്കരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ ലഘുലേഖകൾ മിഷൻ റബീസ് എജുക്കേഷൻ മാനേജർ ശ്രീ. ജോസിൻ, ക്ഷേത്ര കമ്മിറ്റി കൺവീനർ ശ്രീ. ഗണേശന് നൽകിക്കൊണ്ട് വിതരണോദ്ഘാടനം നിർവഹിച്ചു.
മിഷൻ റബീസ് കാസർഗോഡ് എജുക്കേഷൻ ഓഫീസർ ശ്രീ. ജിഷ്ണു കൃഷ്ണൻ കെ. ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ചീമേനി മൃഗാശുപത്രിയിലെ ഡോ. ധനുശ്രീ, ചെറുവത്തൂർ പി.എച്ച്.സി ഹെൽത്ത് ഇൻസ്‌പെക്ടർ മധു പി.കെ, എൽ.എച്ച്.ഐ ബീന, മൃഗസംരക്ഷണ വകുപ്പിലെ സി.ആർ.പിമാർ, വിവിധ ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. മിഷൻ റബീസ് കണ്ണൂർ എജുക്കേഷൻ ഓഫീസർ ശ്രീ. ബിജു ആന്റണി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
ഉത്സവത്തിനെത്തുന്ന ഭക്തജനങ്ങളിലേക്ക് പേവിഷബാധയെക്കുറിച്ചും അതിനെതിരെയുള്ള മുൻകരുതലുകളെക്കുറിച്ചും കൃത്യമായ അറിവ് എത്തിക്കുക എന്നതാണ് ഈ ക്യാമ്പയിന്റെ ലക്ഷ്യം.
No comments