Breaking News

കാവിലെ കലശം ഹരിതപ്രോട്ടോക്കോളിൽ: നീലേശ്വരം നഗരസഭാതല യോഗം ചേർന്നു<> വാഹനപാർക്കിങ്ങിന് പാലസ് ഗ്രൗണ്ടിലും കോൺവെന്റ് ജംഗ്ഷൻ മുതൽ ചിറപ്പുറം റോഡ് പരിസരം വരെയും ക്രമീകരിക്കും

കാവിലെ കലശം ഹരിതപ്രോട്ടോക്കോളിൽ: നീലേശ്വരം നഗരസഭാതല യോഗം ചേർന്നു
<> വാഹനപാർക്കിങ്ങിന് പാലസ് ഗ്രൗണ്ടിലും കോൺവെന്റ് ജംഗ്ഷൻ മുതൽ ചിറപ്പുറം റോഡ് പരിസരം വരെയും ക്രമീകരിക്കും

നീലേശ്വരം മന്നൻപുറത്തുകാവ് കലശ മഹോത്സവത്തിനു മുന്നോടിയായി നഗരസഭാതല യോഗം ചേർന്നു. 
ഉത്സവവുമായി ബന്ധപ്പെട്ട് നടത്തേണ്ട ക്രമീകരണങ്ങൾ യോഗം ചർച്ച ചെയ്ത് തീരുമാനങ്ങളെടുത്തു. കലശമഹോത്സവം പൂർണമായും ഹരിതപ്രോട്ടോക്കോളിൽ നടത്തും. താൽക്കാലിക കച്ചവടസ്ഥാപനങ്ങളിൽ നിന്ന് 500 രൂപ ലൈസൻസ് ഫീസ് ഇനത്തിലും 250 രൂപ ഹരിതകർമസേന യൂസർഫീ ഇനത്തിലും കലക്ട് ചെയ്യാനും തീരുമാനിച്ചു. വാഹനപാർക്കിങ്ങിന് പാലസ് ഗ്രൗണ്ടിലും കോൺവെന്റ് ജംഗ്ഷൻ മുതൽ ചിറപ്പുറം റോഡ് സമീപംവരെ ക്രമീകരിക്കും. മെയ് 29 ന് കാവ് സമീപങ്ങളിൽ സ്ഥാപിക്കാൻ ബോ്ട്ടിൽബൂത്ത് വിതരണം ചെയ്യും. യോഗത്തിൽ നഗരസഭ ചെയർമാൻ പി.പി.മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി പ്രതിനിധികളായ കെ.വി.സുരേഷ് കുമാർ, എ.വിനോദ് കുമാർ, കെ.മോഹനൻ, നീലേശ്വരം എസ്‌ഐമാരായ സുഭാഷ്, രതീശൻ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, ആരോഗ്യവിഭാഗം ജീവനക്കാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

No comments