Breaking News

ആകാശപാത: നീലേശ്വരം നഗരസഭ കർസമിതി മുഖ്യമന്ത്രിയെ കാണും; കർമസമിതിയുടെ അനിശ്ചിതകാല സമരം 28-ാം ദിവസത്തിലെത്തി

ദേശീയപാത വികസനപദ്ധതിയുടെ ഭാഗമായി നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ പണിത മണ്ണിട്ടുയർത്തിയ പാതയ്ക്ക് പകരം ആകാശപാത പണിയണമെന്നാവശ്യപ്പെട്ട അനിശ്ചിതകാല സമരരംഗത്തുള്ള നഗരസഭ കർമസമിതി ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി വി.ഡി.സതീശനെ കാണും. ഇതിനൊപ്പം തന്നെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എംഎൽഎയെയും കാണും. ഇരുവർക്കും നിവേദനവും നൽകും. കർമസമിതി ചെയർമാൻ കൂടിയായ നഗരസഭ ചെയർമാൻ പി.പി.മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലുള്ള നിവേദകസംഘം ജൂൺ ആദ്യവാരമാണ് തിരുവനന്തപുരത്ത് നേരിട്ടുചെന്ന് ഇരുവർക്കും നിവേദനം നൽകുക. ആകാശപാത നിർമാണത്തിനൊപ്പം നീലേശ്വരം പുഴയുടെ പഴയപാലം പൊളിച്ചുമാറ്റി പുതിയത് പണിയണമെന്നും കരുവാച്ചേരിയിൽ അടിപ്പാതയും നിടുങ്കണ്ടയിൽ അപ്രോച്ച് റോഡിൽ നിന്നു പുറത്തേക്ക് കടക്കാനും റോഡിലേക്ക് പ്രവേശിക്കാനും സൗകര്യമൊരുക്കണമൈന്നും നിവേദനത്തിൽ ആവശ്യപ്പെടും.
അതിനിടെ കർസമിതി നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ നടത്തിവരുന്ന അനിശ്ചിതകാല സമരം ഇന്ന് 28-ാം ദിവസത്തിലേക്ക് കടന്നു. 27-ാം ദിവസത്തെ സമരം വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.എം.ബുഷ്‌റ ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭ കൗൺസിലർ എൻ.എൻ.നദീറ അധ്യക്ഷയായി. നഗരസഭ ചെയർമാൻ പി.പി.മുഹമ്മദ് റാഫി, വൈസ് ചെയർപേഴ്‌സൺ പി.എം.സന്ധ്യ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഇ.ചന്ദ്രമതി, കൗൺസിലർമാരായ പി.വി.സതീശൻ, വി.വി.ജാനു, പി.ശ്രീജ, ലീല, ഇ.അനീഷ്, പി.വി.സുനിത, പി.വി.രാമകൃഷ്ണൻ, പ്രദീപൻ ഇട്ടപ്പുറം, കെ.പ്രകാശൻ, സുഭാഷ്, അധിലേഷ്, സീമ, വി.കെ.റഷീദ, ധീവരസഭ ഹൊസ്ദുർഗ് താലൂക്ക് സെക്രട്ടറി വി.വി.കുഞ്ഞിക്കൃഷ്ണൻ, അഡ്വ.കെ.പി.നസീർ, സുരേഷ് പുതിയേടത്ത്, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. കെ.വി.സുരേഷ് കുമാർ സ്വാഗതം പറഞ്ഞു.

No comments