ജില്ലാ സ്‌കൂൾ പ്രവേശനോത്സവം ചായ്യോത്ത് ജിഎച്ച്എസ്എസിൽ: സംഘാടക സമിതിയായി
ജില്ലാ സ്‌കൂൾ പ്രവേശനോത്സവം ഇക്കുറി ചായ്യോത്ത് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും.
പ്രവേശനോത്സവം വിജയിപ്പിക്കാൻ സംഘാടക സമിതി രൂപീകരണയോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.മനു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. സെറീന സലാം , പി. ടി. എ പ്രസിഡണ്ട് പി മനോഹരൻ , പ്രിൻസിപ്പാൾ ശ്രീമതി സീമ. കെ.ടി, ഹെഡ് മാസ്‌റ്റർ സുനിൽകുമാർ,, വികസന സമിതി ചെയർമാൻ കെ.കുമാരൻ, എസ്. എം സി ചെയർമാൻ കെ സത്യൻ തുടങ്ങിയവർ സംസാരിച്ചു ജില്ലാ പഞ്ചായത്ത് ചെയർമാൻ സാബു എബ്രഹാം ചെയർമാനായി വിപുലമായ സംഘടക സമിതിയും, വിവിധ സബ് കമ്മറ്റികളും രൂപീകരിച്ചു.
No comments