Breaking News

ആകാശപാത: ജനകീയ സമരസമിതിയെ ബഹിഷ്‌കരിക്കാൻ നീലേശ്വരം മർച്ചന്റ്‌സ് അസോസിയേഷന്റെ ആഹ്വാനം

നാഷണൽ ഹൈവേയിൽ ആകാശപാതയ്ക്ക് വേണ്ടി സമരം നടത്തുന്ന ലേബൽ ഇല്ലാത്ത സംഘടനയുടെ സമരവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾ സഹകരിക്കേണ്ടതില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് അടിയന്തിര സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. നീലേശ്വരം മർച്ചൻസ് അസോസിയേഷനിലെ വ്യാപാരി സമൂഹത്തെയും 
പ്രസിഡന്റിനുമെതിരെയും നവമാധ്യമങ്ങളിലും സമരപ്പന്തലിലെ പ്രസംഗത്തിനിടയിലും രൂക്ഷമായി വിമർശിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് പതിവ് നയമാക്കിയതാണ് സമരസമിതിയെ ബഹിഷ്കരിക്കാൻ യോഗം തീരുമാനിച്ചത്. നീലേശ്വരം നഗരസഭയുടെ നേതൃത്വത്തിൽ സർവ്വ കക്ഷികളെയും സംഘടനകളെയും ഉൾപ്പെടുത്തിക്കൊണ്ട് കർമ്മസമിതി നടത്തുന്ന സമരത്തിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റ് പരിപൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ജനകീയ സമരസമിതി നടത്തുന്ന സമരത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളെ വിലക്കിയിട്ടുമില്ല. എന്നാൽ വ്യാപാരി സമൂഹത്തെ അടച്ചാക്ഷേപിക്കുകയും കടകളുടെ പേരെടുത്ത് പറഞ്ഞ് ഹിഷ്കരിക്കണമെന്ന് നവമാധ്യമങ്ങളിൽ ആഹ്വാനം ചെയ്യുകയും ചെയ്ത 
 സമര സമിതിയുടെ പ്രവർത്തനങ്ങളിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. 
നീലേശ്വരത്തെ വ്യാപാരികളെ ബഹിഷ്കരിക്കാൻ തീരുമാനിച്ചതു കൊണ്ട്തന്നെ ജനകീയ സമിതിയെയും പൂർണമായും ബഹിഷ്കരിക്കാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ
 യൂണിറ്റ് പ്രസിഡണ്ട് കെ വി സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ എം ജയറാം , ഡാനിയേൽ സുകുമാർ ജേക്കബ്, സി. വി. പ്രകാശൻ , ടി.വി. തമ്പാൻ, സി.എച്ച്. അബ്ദുൽ റഷീദ്,
 സെക്രട്ടറിമാരായ കെ.എം. ബാബുരാജ്, പി.വി. പവിത്രൻ , ശശിധരൻ പാണ്ടിക്കോട്, കെ.എം. തുളസിദാസ് , ടി. സുബൈർ, എം.ചന്ദ്രൻ എന്നിവർ സംസാരിച്ചു യൂണിറ്റ് ജനറൽ സെക്രട്ടറി എ.വിനോദ് കുമാർ സ്വാഗതവും ട്രഷറർ എം. മുഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു .

No comments