നിയമസഭ തിരഞ്ഞെടുപ്പ്: പടന്നക്കാട് കോൺഗ്രസ് വാട്‌സ് ആപ് കൂട്ടായ്മ വിജയാഘോഷ പരിപാടിയൊരുക്കി
നിയമസഭ തിരഞ്ഞെടുപ്പ്: പടന്നക്കാട് കോൺഗ്രസ് വാട്‌സ് ആപ് കൂട്ടായ്മ വിജയാഘോഷ പരിപാടിയൊരുക്കി
നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ തിളക്കമാർന്ന വിജയത്തിൽ പടന്നക്കാട് കോൺഗ്രസ് വാട്‌സ് ആപ് കൂട്ടായ്മ വിജയാഘോഷ പരിപാടി നടത്തി.
കെപിസിസി ജനറൽ സെക്രട്ടറി ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു. കെപിസിസി സെക്രട്ടറി എം.അസിനാർ അധ്യക്ഷത വഹിച്ചു. കെഎസ്എസ്പിഎ ജില്ലാ സെക്രട്ടറി കെ.പി.ബാലകൃഷ്ണൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.വി.ചന്ദ്രശേഖരൻ, എൻ.കെ.രത്‌നാകരൻ, ടി.കുഞ്ഞിക്കൃഷ്ണൻ, നഗരസഭ കൗൺസിലർമാരായ ലിസി ജേക്കബ്, സൗമ്യ സുനിൽ, കെ.ജിഷ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഷിബിൻ ഉപ്പിലിക്കൈ, സിജോ അമ്പാട്ട്, ടി.എം.മുനീർ എന്നിവർ സംസാരിച്ചു.
No comments