പടന്നക്കാട് ഒഴിഞ്ഞവളപ്പ് പ്രിയദർശിനി സെവൻസ്: അഭി ഫ്രണ്ട്സ് ബത്തേരിക്കൽ ജേതാക്കൾ
പടന്നക്കാട് ഒഴിഞ്ഞവളപ്പ് പ്രിയദർശിനി ആർട്‌സ് ആന്റ് സ്‌പോർട്‌സ് ക്ലബിന്റെ 16-ാമത് പ്രിയദർശിനി സെവൻസിൽ അഭി ഫ്രണ്ട്സ് ബത്തേരിക്കൽ ജേതാക്കളായി.
ഫൈനൽ മത്സരത്തിൽ ബാസ്‌ക് പടന്നയെ പെനൽറ്റി ഷൂട്ട് ഔട്ടിലൂടെ പരാജയപ്പെടുത്തിയാണ് ഇവർ വിജയകിരീടം ചൂടിയത്. വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും സന്ദീപ് വാര്യർ എംഎൽഎ വിതരണം ചെയ്തു. ക്ലബ് പ്രസിഡന്റ് ഒ.വി.രതീഷ് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി എം.അസിനാർ, കെപിസിസി അംഗം കരിമ്പിൽ കൃഷ്ണൻ, ഡിസിസി ജനറൽ സെക്രട്ടറി പി.വി.സുരേഷ്, ടി.കുഞ്ഞിക്കൃഷ്ണൻ, പി.വി.ചന്ദ്രശേഖരൻ, ഒ.വി.പ്രദീപ് കുമാർ, അഡ്വ.ബിജുകൃഷ്ണ, ഷിബിൻ ഉപ്പിലിക്കൈ, സിജോ അമ്പാട്ട്, പി.കെ.നിധിൻ, ജെസിൻ ചാപ്പയിൽ എന്നിവർ സംസാരിച്ചു.
No comments