Breaking News

നീലേശ്വരം പീപ്പിൾസ് വായനശാല വായനക്കളരി വായനാവെളിച്ചം പരിപാടിയിൽ കുട്ടികൾ മുൻ എംപി, പി.കരുണാകരനുമായി സംവദിച്ചു

നീലേശ്വരം പള്ളിക്കര വായനശാല ഗ്രന്ഥാലയം വായനക്കളരി വായനവെളിച്ചം പരിപാടിയിൽ കുട്ടികൾ മുൻ എംപി, പി.കരുണാകരനുമായി അദ്ദേഹത്തിന്റെ വസതിയിലെത്തി സംവദിച്ചു. പഴയകാല രാഷ്ട്രീയ, സാമൂഹിക സംഭവ വികാസങ്ങൾ സംവാദത്തിന് വിഷയമായി. അദ്ദേഹത്തിന്റെ പത്‌നിയും എകെജിയുടെ മകളുമായ ലൈല കരുണാകരനും കൂടെയുണ്ടായിരുന്നു. വായനശാല പ്രസിഡന്റ് പി.രമേശൻ സ്വാഗതഭാഷണം നടത്തി. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ഡോ.പി.പ്രഭാകരൻ ആമുഖപ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർ ടി.വി.രജിത, വായനശാല പ്രവർത്തകരായ കെ.കൃഷ്ണൻ, കെ.മോഹനൻ, പ്രബിൻ, എം.ബാബു, ലൈബ്രേറിയന്മാരായ വീണ, ലത, വായനവെളിച്ചം കൺവീനർ എം.ശാന്തി, ബിന്ദു ടീച്ചർ, ശിവപ്രസാദ് എന്നിവർ നേതൃത്വം നൽകി. പി.കുഞ്ഞിരാമൻ നന്ദി പറഞ്ഞു.

No comments