Breaking News

നീലേശ്വരം കിഴക്കൻകൊഴുവൽ എൻഎസ്എസ് കരയോഗത്തിന്റെ സുവർണജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വല തുടക്കം

നീലേശ്വരം കിഴക്കൻകൊഴുവൽ എൻഎസ്എസ് കരയോഗത്തിന്റെ സുവർണജൂബിലി ആഘോഷങ്ങൾ തുടങ്ങി.
കിഴക്കൻകൊഴുവൽ എൻഎസ്എസ് കരയോഗ ഓഡിറ്റോറിയത്തിൽ തൃക്കരിപ്പൂർ എംഎൽഎ, സന്ദീപ് വാര്യർ ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. ആഘോഷ കമ്മിറ്റി ചെയർമാൻ ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന പരിപാടിക്ക് മുന്നോടിയായി നീലേശ്വരം രാജാസ് സ്‌കൂൾ പരിസരത്തു നിന്ന് കരയോഗമന്ദിരത്തിലേക്ക് വർണാഭമായ വിളംബരഘോഷയാത്രയും നടത്തി. 
എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗംകെ.പി.ഉദയഭാനു മുഖ്യാതിഥിയായി. ഹൊസ്ദുർഗ് താലൂക്ക് യൂണിയൻ പ്രസിഡന്റ് കരിച്ചേരി പ്രഭാകരൻ നായർ മുഖ്യപ്രഭാഷണം നടത്തി. നീലേശ്വരം നഗരസഭ കൗൺസിലർ വി.രാജം, എൻഎസ്എസ് ഹൊസ്ദുർഗ് താലൂക്ക് യൂണിയൻ സെക്രട്ടറി പി.ജയപ്രകാശ്, താലൂക്ക് യൂണിയൻ ഇൻസ്‌പെക്ടർ രാജഗോപാലൻ നായർ, പടിഞ്ഞാറ്റംകൊഴുവൽ കരയോഗം പ്രസിഡന്റ് കെ.പി.ജയരാജൻ നായർ, പുതുക്കൈ കരയോഗം പ്രസിഡന്റ് കെ.നാരായണൻ നായർ, കിഴക്കൻകൊഴുവൽ കരയോഗം വൈസ് പ്രസിഡന്റ് വിനോദ്കുമാർ ആനിക്കിൽ, വനിതാസമാജം പ്രസിഡന്റ് ദാക്ഷായണി എറുവാട്ട് എന്നിവർ ആശംസകൾ നേർന്നു. കരയോഗം പ്രസിഡന്റ് രവീന്ദ്രൻ നായർ കോറോത്ത് ആമുഖഭാഷണം നടത്തി. കരയോഗം സെക്രട്ടറിയും ആഘോഷ കമ്മിറ്റി ജനറൽ കൺവീനറും ആയ പത്മനാഭൻ നായർ മാങ്കുളം സ്വാഗതവും കരയോഗം ജോയിന്റ് സെക്രട്ടറി പ്രഭാകരൻ മുതിരക്കാൽ നന്ദിയും പറഞ്ഞു.  ഉദ്ഘാടന പരിപാടിക്ക് മുന്നോടിയായി നീലേശ്വരം രാജാസ് സ്‌കൂൾ പരിസരത്തു നിന്ന് കരയോഗമന്ദിരത്തിലേക്ക് വർണാഭമായ വിളംബരഘോഷയാത്രയും നടത്തി.

No comments