നീലേശ്വരം നഗരസഭാ ജനകീയ കർമസമിതിയുടെ ആകാശപാത സമരം മുന്നോട്ട്
നീലേശ്വരത്തെ ദേശീയപാത വികസനത്തിൽ മാർക്കറ്റ് ജംഗ്ഷനിൽ ആകാശപാത നിർമിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ജനകീയ കർമസമിതി നടത്തി വരുന്ന അനിശ്ചിതകാല സത്യാഗ്രഹസമരം 26-ാം ദിവസത്തിലെത്തി.
25-ാം ദിവസത്തെ സമരം നീലേശ്വരം നഗരസഭ മുൻ ചെയർമാൻ പ്രൊഫസർ കെ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ എ.ജി.സൗദ അധ്യക്ഷത വഹിച്ചു. മുൻ എംപി, പി.കരുണാകരൻ, നഗരസഭയുടയും ജനകീയ കർസമിതിയുടെയും ചെയർമാൻ പി.പി.മുഹമ്മദ് റാഫി, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ.വി.സുരേന്ദ്രൻ, കൗൺസിലർമാരായ പി.വി.സതീശൻ, എം.ശാന്ത, ഒ.കെ.സതി, പി.ശ്രീജ, പ്രദീപ്കുമാർ, പി.വി.സുനിത, മാമുനി വിജയൻ, അഡ്വ.കെ.പി.നസീർ, പി.ഭാർഗവി തുടങ്ങിയവർ സംസാരിച്ചു.
No comments