Breaking News

നിലേശ്വരം എൻകെബിഎം ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് ശിലയിട്ടു

നീലേശ്വരം എൻ.കെ.ബാലകൃഷ്ണൻ മെമ്മോറിയൽ ട്രസ്റ്റ് ഹോസ്പിറ്റലിനു വേണ്ടി പുതുതായി നിർമിക്കുന്ന നാലു നില കെട്ടിടത്തിന് ശിലയിട്ടു.
തൃക്കരിപ്പൂർ എംഎൽഎ, സന്ദീപ് വാര്യർ പരിപാടി ഉദ്ഘാടനം ചെയ്ത് ശിലാസ്ഥാപനം നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ ഡോ.വി.ഗംഗാധരൻ അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭ ചെയർമാൻ പി.പി.മുഹമ്മദ് റാഫി മുഖ്യാതിഥിയായി. വാർഡ് കൗൺസിലർ ഇ.കെ.ചന്ദ്രൻ, ഡിസിസി സെക്രട്ടറി മാമുനി വിജയൻ, നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഡിയൻ ഉണ്ണിക്കൃഷ്ണൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എറുവാട്ട് മോഹനൻ, ഡോ.ജി.കെ.ശ്രീഹരി, ട്രസ്റ്റ് വൈസ് ചെയർമാൻ മാട്ടുമ്മൽ കൃഷ്ണൻ, ഇ.എം.കുട്ടി ഹാജി, സിപിഐ തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി രമേശൻ കാര്യംകോട് എന്നിവർ സംസാരിച്ചു. ട്രസ്റ്റ് സെക്രട്ടറി കെ.കെ.കുമാരൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി പി.രമേശൻ നായർ നന്ദിയും പറഞ്ഞു.

No comments