ജവഹർ ബാൽ മഞ്ച് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടിക്കൂട്ടം സർഗാത്മക പഠന ക്യാമ്പ് കോയിത്തട്ടയിൽ സംഘടിപ്പിച്ചു
ജവഹർ ബാൽ മഞ്ച് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടിക്കൂട്ടം സർഗാത്മക പഠന ക്യാമ്പ് കോയിത്തട്ടയിൽ സംഘടിപ്പിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം തൃക്കരിപ്പൂർ എം എൽ എ സന്ദീപ് വാര്യർ നിർവ്വഹിച്ചു. അഭിലാഷ് കാമലം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കോർഡിനേറ്റർ രാജേഷ് പള്ളിക്കര, കുട്ടിക്കൂട്ടം ജില്ലാ പ്രസിഡന്റ് മയൂഖ ഭാസ്കരൻ , യു ഡി എഫ് കൺവീനർ സി.വി. ഭാവനൻ , കെപിസിസി അംഗം മീനാക്ഷി ബാലകൃഷ്ണൻ, കോൺഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ഉമേശൻ വെള്ളൂർ, കിനാനൂർ കരിന്തളം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മനോജ് തോമസ്, അഡ്വ: കെ.കെ.രാജേന്ദ്രൻ , ബ്ലോക്ക് കോർഡിനേറ്റർ എൻ. പ്രകാശൻ , കോർഡിനേറ്റർമാരായ രജിത രാജൻ, രാഹുൽ കൊഴുമ്മൽ , പഞ്ചായത്ത് അംഗങ്ങളായ നൗഷാദ് കാളി യാനം, ഓമന പരപ്പ, ശൈലജ പന്നിത്തടം, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ചിത്രലേഖ എന്നിവർ പ്രസംഗിച്ചു. ജിബിൻ ജെയിംസ് സ്വാഗതവും, ജില്ലാ കോർഡിനേറ്റർ ധനേഷ് ചീമേനി നന്ദിയും പറഞ്ഞു.
No comments