നീലേശ്വരം കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രത്തിൽ കവർച്ച: ഭണ്ഡാരങ്ങൾ കുത്തി തുറന്നു; ഓഫീസ് ഷെൽഫും തുറന്ന നിലയിൽ
നീലേശ്വരം കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രത്തിൽ കവർച്ച. ക്ഷേത്രത്തിലെ ആറ് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന നിലയിലാണ്. ക്ഷേത്രം ഓഫീസിലെ ഷെൽഫും തുറന്നിട്ട നിലയിലാണ്. മോഷണത്തിന്റെ ദൃശ്യം ക്ഷേത്രത്തിലെ നിരീക്ഷണ ക്യാമറയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി എട്ടരയ്ക്ക് ക്ഷേത്രത്തിനകത്ത് കടന്ന മോഷ്ടാവ് പുലർച്ചെ 12.30 ഓടെയാണ് പുറത്തു കടന്നതെന്നും ഇതിലൂടെ വ്യക്തമായി. ക്ഷേത്രം സെക്രട്ടറി എ.രാജുവിന്റെ പരാതിയിൽ കേസ് എടുത്ത നീലേശ്വരം പോലീസ് സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും ഉടൻ സ്ഥലത്തെത്തും.
No comments