നീലേശ്വരത്തെ 'മൺപാത ' യിലൂടെ വാഹനം കടത്തിവിടാൻ ശ്രമം: തടഞ്ഞ് നഗരസഭാ കർമസമിതി
ദേശീയപാത വികസനത്തിൽ നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ ആകാശപാത ആവശ്യപ്പെട്ട് കൊണ്ടുപിടിച്ച സമരങ്ങൾ നടന്നുവരുന്നതിനിടെ നിർമാണം ഏതാണ്ട് പൂർത്തിയായ മൺപാതയിലൂടെ വാഹനങ്ങൾ കടത്തിവിടാൻ ദേശീയപാത അധികൃതരുടെ ശ്രമം.
സംഘടിച്ചെത്തിയ നഗരസഭ കർസമിതി പ്രവർത്തകർ ഇത് തടയുകയും ചെയ്തു. ഇതുസംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ ദിവസം ലഭിച്ചപ്പോൾ തന്നെ വാഹനം കടത്തിവിടാൻ ശ്രമിച്ചാൽ തടയുമെന്ന് കർസമിതി കഴിഞ്ഞ ദിവസം തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. ഇത് അവഗണിച്ചായിരുന്നു ഇന്നത്തെ നീക്കം. നഗരസഭ ചെയർമാൻ പി.പി.മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലായിരുന്നു വാഹനം തടഞ്ഞ് ബാരിക്കേഡ് ഉയർത്തിയത്. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രാജു, നഗരസഭ വൈസ് ചെയർപേഴ്‌സൺ പി.എം.സന്ധ്യ, കൗൺസിലർമാരായ എ.വി.സുരേന്ദ്രൻ, പി.വി.സതീശൻ, കെ.പ്രകാശൻ, ഇട്ടപ്പുറം പ്രദീപ്, വി.ജാനു, ഇ.ചന്ദ്രമതി, അഡ്വ.കെ.പി.നസീർ, ടി.ജി.ഗംഗാധരൻ മാസ്റ്റർ, സുരേഷ് പുതിയേടത്ത്, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, അഷ്‌റഫ് കണിച്ചിറ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
No comments