നീലേശ്വരം കോൺവന്റ് ജംഗ്ഷനിൽ അഭിഭാഷകന്റെ വീടാക്രമിച്ച് വാഹനവും ജനൽഗ്ലാസുകളും സിസിടിവിയും തകർത്തു: പ്രതി അറസ്റ്റിൽ
നീലേശ്വരം കോൺവന്റ് ജംഗ്ഷനിൽ അഭിഭാഷകന്റെ വീടാക്രമിച്ചു.
ഹൊസ്ദുർഗ് ബാറിലെ അഭിഭാഷകൻ അഡ്വ.എം.അബ്ദുൽകരീമിന്റെ വീടായ ജുംനാസ് ഹൗസിനു നേരെയാണ് ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെ ആക്രമണമുണ്ടായത്. വീടിന്റെ ജനൽഗ്ലാസുകൾ, കാർ, സിസിടിവി എന്നിവയാണ് അടിച്ചു തകർത്തത്. അക്രമിയുടെ ചിത്രം സിസിടിവിയിൽ പതിയുകയും ചെയ്തിരുന്നു. കോൺവന്റ് ജംഗ്ഷനിലെ എം.വി.റൈനേഷിനെ (39) നീലേശ്വരം എസ്‌ഐ, കെ.അജിതയും സംഘവും അറസ്റ്റ് ചെയ്തു. വീടിന്റെ ജനൽഗ്ലാസുകളും മുറ്റത്ത് നിർത്തിയിട്ടിരുന്ന കെഎൽ 60 യു 5779 നമ്പർ കാറിന്റെ ഗ്ലാസും സിസിടിവിയും അടിച്ചു തകർത്തിരുന്നു. മാർച്ച് മാസത്തിലും ഇതേ രീതിയിൽ അക്രമമുണ്ടായിരുന്നു. ഇതിൽ റൈനേഷിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തിരുന്നു. ഇതിന്റെ വിരോധമാണ് ഇന്ന് പുലർച്ചെ നടന്ന ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. അക്രമത്തിൽ ഒരു ലക്ഷത്തോളം രൂപയൂടെ നാശനഷ്ടമുണ്ടായതായി അഡ്വ.അബ്ദുൽകരീം നീലേശ്വരം പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
No comments