നീലേശ്വരം തേജസ്വിനി വായനശാല ഗ്രന്ഥാലയത്തിന്റെ മാതംഗലീല പുസ്തകചർച്ച ഇനന് നോവലിസ്റ്റ് സന്തോഷ് ഏച്ചിക്കാനവും പങ്കെടുക്കും
നീലേശ്വരം പാലായി തേജസ്വിനി വായനശാല ഗ്രന്ഥലായം സന്തോഷ് ഏച്ചിക്കാനത്തിന്റെ മാതംഗലീല എന്ന നോവൽ ചർച്ച ചെയ്യും.
ഇന്നു വൈകിട്ട് നാല് മണിക്ക് പാലായിയിൽ നടക്കുന്ന പുസ്തക ചർച്ചയിൽ നോവലിസ്റ്റ് സന്തോഷ് ഏച്ചിക്കാനവും സംബന്ധിക്കും. ഡോ.വി.പി.പി.മുസ്തഫ പുസ്തക പരിചയം നടത്തും. സി.അമ്പുരാജ് ആമുഖഭാഷണം നിർവഹിക്കും. ഇ.കെ.നികേഷ് അധ്യക്ഷത വഹിക്കും. സന്തോഷ് ഏച്ചിക്കാനം മറുമൊഴി നൽകും. സന്തോഷ് പാലായി സ്വാഗതവും സീമ രമേഷ് നന്ദിയും പറയും. സുജിത്ത് കയ്യൂർ, കെ.വി.അർജുൻ, സനൂഷ് പാക്കം, വി.കെ.രാജേഷ്, സീതാദേവി കരിയാട്ട്, എം.വി.രഞ്ജു, പി.പി.വിശ്വാസ്, കൃഷ്ണപ്രസാദ് മുഴക്കോം, ദിവ്യകൃഷ്ണ, സുഭാഷ് ചുള്ളിക്കാട് എന്നിവർ സംബന്ധിക്കും.
No comments