നീലേശ്വരം കരുവാച്ചേരി അയ്യങ്കാളി പുരുഷ സഹായ സംഘം വാർഷികം ആഘോഷിച്ചു
നീലേശ്വരം കരുവാച്ചേരി അയ്യങ്കാളി പുരുഷ സഹായ സംഘം മൂന്നാം വാർഷികം ആഘോഷിച്ചു.
നഗരസഭ പ്രതിപക്ഷ നേതാവ് ഇ.ഷജീർ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് അശോകൻ കരുവാച്ചേരി അധ്യക്ഷത വഹിച്ചു. കൗൺസിലർ ഇട്ടപ്പുറം പ്രദീപ് കുമാർ, അഡ്വ.കെ.വി.രാജേന്ദ്രൻ, കെ.രാജു, കെ.സുരേന്ദ്രൻ, കെ.സുനിൽകുമാർ, മുഹമ്മദ് കുട്ട്യാലി, ടി.രാജേഷ്, ശീലാവതി സുരേശൻ, സുജ പ്രദീപൻ, സന്തോഷ് പള്ളിയത്ത് എന്നിവർ സംസാരിച്ചു. മുൻകാല കബഡി പ്രതിഭകളെ അനുമോദിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും അരങ്ങേറി.
No comments