Breaking News

പടന്നക്കാട് ജൂപ്പിറ്റർ വായനശാല & ഗ്രന്ഥാലയത്തിന് സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ അംഗത്വം

പടന്നക്കാട് ജൂപ്പിറ്റർ വായനശാല & ഗ്രന്ഥാലയത്തിന് സംസ്ഥാനലൈബ്രറി കൗൺസിലിന്റെ അംഗത്വം. അംഗത്വ പ്രഖ്യാപനം ജില്ലാ ലൈബ്രറി സെക്രട്ടറി ഡോ: പി.പ്രഭാകരൻ നിർവ്വഹിച്ചു. 
തീർത്ഥങ്കര ജൂപ്പിറ്റർ വായനശാല & ഗ്രന്ഥാലയത്തിന്റെ ചിരകാല സ്വപ്നമായിരുന്നു സംസ്ഥാനലൈബ്രറി കൗൺസിലിൽ അംഗത്വം നേടുകയെന്നത്. ഇത് ലഭിച്ചതിന്റെ ആഹ്ളാദത്തിലാണ് വായനശാല ഭാരവാഹികളും, നാട്ടുകാരും. വായനശാല പരിസരത്ത് നടന്ന ചടങ്ങിൽ വെച്ച് ജില്ലാലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി.പ്രഭാകരൻ അംഗത്വ പ്രഖ്യാപനം നടത്തി. ചടങ്ങിൽ വാർഡ് കൗൺസിലർ കെ. ജിഷ മുഖ്യാതിഥിയായിരുന്നുവായനശാല പ്രസിഡണ്ട് സുകുമാരൻ മാണിക്കോത്ത് അദ്ധ്യക്ഷനായി താലൂക്ക്ലൈബ്രറികൗൺസിൽ വെസ്റ്റ് സോൺ കൗൺവീനർ സുശാന്ത്, വായന വെളിച്ചം കോർഡിനേറ്റർ എം. സീമ, റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി പി.കെ കരുണാകരൻ, ബാലവേദി കൺവീനർ കെ. ആകാശ്, കുഞ്ഞാമിന ടീച്ചർ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി വിജയൻ കൈപ്പാട്ടിൽ സ്വാഗതവും, ജോയിന്റ് സെക്രട്ടറി സി. ഷൈലജ നന്ദിയും പറഞ്ഞു..

No comments