Breaking News

നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ എഐസിസി അംഗം കെ.വി.കുഞ്ഞമ്പുവിനെ അനുസ്മരിച്ചു

മുൻ എഐസിസി അംഗവും പ്രമുഖ കോൺഗ്രസ് നേതാവുമായ കെ.വി.കുഞ്ഞമ്പുവിന്റെ 48-ാം ചരമവാർഷിക ദിനത്തിൽ നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എറുവാട്ട് മോഹനൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഡിയൻ ഉണ്ണിക്കൃഷ്ണൻ, ദലിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.രാമചന്ദ്രൻ, നീലേശ്വരം നഗരസഭ യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ഇ.ഷജീർ, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി സി.വിദ്യാധരൻ എന്നിവർ സംസാരിച്ചു.

No comments