Breaking News

പടന്നക്കാട് നെഹ്‌റു കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്



പടന്നക്കാട് നെഹ്‌റു ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ 2026-27 അധ്യയനവർഷത്തിലേക്ക് ഒഴിവുള്ള ഗസ്റ്റ് അധ്യാപക ഒഴിവുകൾ നികത്തും.
മെയ് 14 ന് കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്‌സ്, സുവോളജി, കൊമേഴ്‌സ് വിഷയങ്ങളിലും മെയ് 18 ന് ബോട്ടണി, കെമിസ്ട്രി, ഹിന്ദി, പൊളിറ്റിക്കൽ സയൻസ്, സ്റ്റാറ്റിസ്റ്റക്‌സ് വിഷയങ്ങളിലും മെയ് 20 ന് ഇക്കണോമിക്‌സ്, മലയാളം, ഫിസിക്‌സ്, സംസ്‌കൃതം, ഇംഗ്ലീഷ് വിഷയങ്ങളിലും അഭിമുഖങ്ങൾ നടക്കും. 
കോഴിക്കോട്ടെ കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്ത നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഈ ദിവസങ്ങളിൽ രാവിലെ 10 മണിക്ക് യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം കോളേജ് ഓഫീസിൽ എത്തണം. നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55% മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും.

No comments