Breaking News

പടന്നക്കാട് നെഹ്റു കോളേജിലെ ഡോ.കെ.വി.വിനീഷ് കുമാർ കണ്ണൂർ സർവകലാശാലയിലെ മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസർ

മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ക്കുള്ള കണ്ണൂർ സർവകലാശാലയുടെ അവാർഡ് പടന്നക്കാട് നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജ് അധ്യാപകൻ ഡോ.കെ.വി. വിനീഷ് കുമാറിന്.
കോളേജിലെ ഇക്കണോമിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഇദ്ദേഹം ബളാൽ സ്വദേശിയാണ്. പാലിയേറ്റീവ് പ്രവർത്തനങ്ങൾ, എൻഎസ്എസ് പ്രവർത്തനങ്ങൾ ഡിജിറ്റലൈസ് ചെയ്യാനുള്ള സോഫ്റ്റ് വെയർ, കാസർകോട് ജില്ലയിൽ ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ രക്തദാനം നടത്തിയത്, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, സ്വച്ഛ് ഭാരത് പ്രവർത്തനങ്ങൾ തുടങ്ങിയവ മികച്ച രീതിയിൽ നടപ്പാക്കിയത് അവാർഡിന് പരിഗണിച്ചു. കോളേജ് എൻഐആർഎഫ് കോ-ഓർഡിനേറ്റർ, ഐക്യുഎസി കോ-ഓർഡിനേറ്റർ, യുവ ജാഗരൺ, എൻ എസ് എസ് യുവ ആപത് മിത്ര ജില്ലാ കോ-ഓർഡിനേറ്റർ എന്നീ നിലകളിലും പ്രവർച്ചു വരുന്നു.

No comments