Breaking News

നീലേശ്വരം നഗരസഭ കർമസമിതിയുടെ ആകാശപാത സമരപ്പന്തലിൽ വിദേശ വനിതയുടെ സന്ദർശനം

നിലേശ്വരം നഗരസഭ ജനകീയ കർമ്മ സമിതി നടത്തുന്ന അനിശ്ചിതകാല പ്രക്ഷോഭപന്തലിൽ ഐക്യദാർഡ്യവുമായി വിദേശ വനിതയെത്തി.
എടാട്ടുമ്മലിൽ യോഗാ പരിശീലനത്തിനെത്തിയ പൊതു പ്രവർത്തക കൂടിയായ റഷ്യക്കാരി നതാലിയയാണ് മെയ് ദിനത്തിൽ ഐക്യദാർഢ്യവുമായി സമരപന്തലിലെത്തിയത്.
സുകുമാർജി സംവിധാനം ചെയ്യുന്ന സുകുവിന്റെ ചായക്കട എന്ന ഷോർട്ട് ഫിലിമിൻറെ ചിത്രീകരണത്തിനായി അതുവഴി പോകുമ്പോഴാണ് നതാലിയ സമരപന്തൽ കണ്ട് വാഹനം നിർത്തി എന്താണ് കാര്യമെന്ന് ചോദിച്ചത്.
നാടിനെ രണ്ടായി വിഭജിക്കുന്ന മണൽമതിലിനെതിരെയാണ് സമരമെന്ന് സമരക്കാർ പറഞ്ഞപ്പോൾ സമരത്തിന് തൻറെ പിന്തുണയുണ്ടെന്നും സമരം വിജയിക്കട്ടെയെന്നും ആശംസിച്ചുകൊണ്ട് നതാലിയ ഏറെ നേരം സമരപന്തലിലിരുന്നു.
സമരസമിതി സമരസമിതി രക്ഷാധികാരി,നേതാക്ക ളായ മാമുനി വിജയൻ,ചെയർമാൻ പി.പി മുഹമ്മദ് റാഫി, കൺവീനർ ഇ.ഷജീർ, മുൻ നഗരസഭാ ചെയർമാൻ വി ഗൗരി നഗരസഭാ വൈസ്ചെയർമാൻ പി.എം സന്ധ്യ.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.വി സുരേന്ദ്രൻ, ഇ.ചന്ദ്രമതി, ഷെമീന മുഹമ്മദ്, നഗര സഭാ കൗൺസിലർ പി.യുരാമകൃഷ്‌ണൻ, എം. ശാന്ത, എ.ജി.സൗദ,ഷിജിത തുടങ്ങിയവർ നതാലിയയെയും സംഘത്തെയും സമരപന്തലിലേക്ക് സ്വീകരിച്ചു.

 ഷോർ ട്ട് ഫിലിമിന്റെ സംവിധായകൻ സുകുമാർജി, അഭിനേതാക്ക ളായ രമാവതി കാനാക്കോട്,
ജാനകി മടിക്കൈ, വംശിക, സൂര്യ, ഗോപാലൻ കാഞ്ഞങ്ങാട്, രാഘവൻ,ജിജോ മുന്നാർ, ക്യാമറാമാൻ ദിനേശൻ തുടങ്ങിയവരും നതാലിയ ക്കൊപ്പം സത്യാഗ്രഹപന്തലിലിരുന്നു. ആറുമാസം മുമ്പാണ് നതാലിയ ഒരു വർഷത്തെ യോഗാപഠനത്തിനായി കേരളത്തിലെത്തിയത്.

No comments