മഴക്കാലപൂർവ ശുചീകരണം: നീലേശ്വരം നഗരസഭാതല യോഗം ചേർന്നു
നീലേശ്വരം നഗരസഭ മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിച്ചുകൊണ്ടുള്ള നഗരസഭാതല യോഗം നഗരസഭ ചെയർമാൻ പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ പി എം സന്ധ്യ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ വി സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളെക്കുറിച്ച് ക്ലീൻ സിറ്റി മാനേജർ കണ്ണൻ വി കെ വിശദീകരിച്ചു. പ്രസ്തുത ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ സതീശൻ, ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷമീന മുഹമ്മദ്, വാർഡ് കൗൺസിലർമാർ, വിവിധ വകുപ്പ് മേധാവികൾ, സി.ഡി.എസ് ചെയർപേഴ്സൺ, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ, അംഗൻവാടി ടീച്ചർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു. പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ ബീന വി വി നന്ദി പറഞ്ഞു.
No comments