നീലേശ്വരം ആകാശപാത സമരം: നഗരസഭ കർമസമിതിയുടെ സത്യാഗ്രഹം 32 ദിവസം പൂർത്തിയാക്കി
നീലേശ്വരം ആകാശപാതയ്ക്കായി നഗരസഭ കർസമിതി നടത്തി വരുന്ന അനിശ്ചിതകാല സത്യാഗ്രഹസമരം 32 ദിവസം പൂർത്തിയാക്കി.
32-ാം ദിവസത്തെ സമരം ഓൾ കേരള ഫിഷ് മർച്ചന്റ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി.എച്ച്.മൊയ്തീൻകൂഞ്ഞി ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ വി.കെ.റഷീദ അധ്യക്ഷയായി. എ.വി.സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. കർമസമിതി കൺവീനർ ഇ.ഷജീർ, അഡ്വ.കെ.പി.നസീർ, ഷംസുദ്ദീൻ അരിഞ്ചിറ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, സുരേഷ് പുതിയേടത്ത്, വി.വി.കുഞ്ഞിക്കൃഷ്ണൻ, പി.വി.സതീശൻ, ഇ.കെ.ചന്ദ്രൻ, ഇ.ചന്ദ്രമതി, പി.ശ്രീജ, വിനോദ് പൈനി, വി.വി.ജാനു. കെ.പ്രകാശൻ, എൻ.പി.സമിയ, എം.ഒ.വർഗീസ് എന്നിവർ സംസാരിച്ചു.
No comments