Breaking News

മഴക്കാലപൂർവ മുന്നൊരുക്കം ഊർജിതംതീർത്ഥങ്കരയിൽ വീടുകൾ ശുചിയായി സൂക്ഷിക്കുന്നവർക്ക് സമ്മാനം!<> മെയ് 18 ന് വ്യാപാരസ്ഥാപനങ്ങളും സമീപങ്ങളും ശുചീകരിക്കാനും നിർദേശം

കാഞ്ഞങ്ങാട് നഗരസഭയിൽ പെട്ട പടന്നക്കാട് തീർത്ഥങ്കര വാർഡിൽ മഴക്കാലപൂർവ മുന്നൊരുക്കം ഊർജിതം.
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നത് വിലയിരുത്തി വാർഡിലെ മൂന്ന്് വീടുകൾക്ക് സമ്മാനം നൽകുമെന്ന് കൗൺസിലർ പി.വി.മണി അറിയിച്ചു. വീടുകളിലെ മലിനജലം ഒഴുകിപ്പോകുന്ന സ്ഥലങ്ങൾ, കക്കൂസ് ടാങ്കുകളിലെ വിള്ളൽ, എയർപൈപ്പ് വൃത്തിയാക്കൽ, വീടുകളിലെ റിങ് കംപോസ്റ്റുകളുടെ കൃത്യമായ പരിപാലനം, വീടുകളുടെ പരിസരത്ത് കൂട്ടിയിട്ടിരിക്കുന്ന പാഴ് വസ്തുക്കൾ ഒതുക്കി വൃത്തിയാക്കി വെക്കൽ എന്നിവയെല്ലാം പരിശോധിച്ചാണ് വിജയികളെ നിശ്ചയിക്കുകയെന്നും കൂട്ടിച്ചേർത്തു. മെയ് 17 ന് മുൻപ് ശൂചീകരണം പൂർത്തിയാക്കി വീട്ടുനമ്പർ സഹിതം ഫോട്ടോ അയച്ചുകൊടുക്കണമെന്നും കൗൺസിലർ കൂട്ടിച്ചേർത്തു. 
മെയ് 18 ന് വാർഡിലെ വ്യാപാര സ്ഥാപനങ്ങളും പരിസരങ്ങളും മെയ് 18 ന് ശുചീകരിക്കാൻ സ്ഥാപന ഉടമകൾക്കും നിർദേശം നൽകും. മെയ് 20 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ കാർഷിക കോളേജ്, നെഹ്‌റു കോളേജ്, കണിച്ചിറ മർക്കസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, തീർത്ഥങ്കര ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, അനന്തംപള്ള അങ്കണവാടി എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പിടിഎ, വിദ്യാർത്ഥികൾ എന്നിവരുടെ സഹകരണത്തോടെ ശുചീകരണ പരിപാടികളുണ്ടാകും.

No comments