തീർത്ഥങ്കരയിൽ മഴക്കാലപൂർവ ശുചീകരണം ഊർജിതം
കാഞ്ഞങ്ങാട് നഗരസഭ വാർഡ് 28 ആയ തീർത്ഥങ്കരയിൽ മഴയെത്തും മുൻപേ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതം.
കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി.വി.മണി അധ്യക്ഷത വഹിച്ചു. മരക്കാപ്പ് കടപ്പുറം പ്രാഥമികാരോഗ്യകേന്ദ്രം ജെഎച്ച്‌ഐ, പി.പ്രമോദ് മഴക്കാലപൂർവ സാംക്രമികരോഗങ്ങളെക്കുറിച്ചും മുൻകരുതലുകളെക്കുറിച്ചും ക്ലാസ് എടുത്തു. മൂൻ കൗൺസിലർ എം.എം.നാരായണൻ, പൊതുപ്രവർത്തകൻ വെങ്ങാട്ട് ശശി എന്നിവർ സംസാരിച്ചു. ഇന്ന് പൊതുസ്ഥലങ്ങളാണ് ശുചീകരിച്ചത്. വാർഡ് ശുചിത്വസമിതി, ക്ലബുകൾ, യുവജനസംഘടനകൾ, പുരുഷ സംഘം, കുടുംബശ്രീ, ഹരിതകർമസേന, സന്നദ്ധ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ ശുചീകരണ പ്രവർത്തനത്തിൽ കൈകോർത്തു. ആശാ വർക്കർ പ്രീതി സുധാകരൻ സ്വാഗതവും ഹരിതകർമസേന അംഗം ലക്ഷ്മി നന്ദിയും പറഞ്ഞു.
No comments