Breaking News

നീലേശ്വരത്തു നടന്ന തൊഴിൽമേള സമാപിച്ചു

നീലേശ്വരം തൊഴിൽമേള സമാപിച്ചു

നീലേശ്വരംനഗരസഭയുടെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ നടന്ന തൊഴിൽമേളയിൽ 79 പേർക്ക് തത്സമയം തൊഴിൽ ലഭിച്ചു. 186 പേരുടെ ചുരുക്കപ്പട്ടികയും തയ്യാറാക്കി.
നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ശ്രീമതി ടിവി ശാന്തയുടെ അധ്യക്ഷതയിൽ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മാധവൻ മണിയറ പരിപാടി ഉദ്ഘാടനം ചെയ്തു. വിജ്ഞാന കേരളം ജില്ലാ കോഡിനേറ്റർ രഞ്ജിത്ത് |കെ പി പദ്ധതി വിശദീകരിച്ചു. വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി, ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി കെ ലക്ഷ്മി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപെഴ്സൺമാരായ വി ഗൗരി, എം സുമേഷ്, ഷംസുദ്ദീൻ അറിഞ്ചറ, ബ്ലോക്ക് മെമ്പർ എം.കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി രാകേഷ്.ടി സ്വാഗതവും സുധീർ തെക്കടവൻ നന്ദിയും പറഞ്ഞു.

No comments