നീലേശ്വരം തെരുവത്ത് ഇനി സ്മാർട്ട് അംഗൻവാടി.
നീലേശ്വരം തെരുവത്ത് ഇനി സ്മാർട്ട് അംഗൻവാടി. എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്തയുടെ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ടി പി ലത, ഷംസുദ്ദീൻ അറിഞ്ചിറ,വാർഡ് കൗൺസിലർ ഇ ഷജീർ , വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എറുവാട്ട് മോഹനൻ, രമേശൻ കാര്യംങ്കോട്, ഇ എം കുട്ടി ഹാജി, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, പി.യു വിജയകുമാർ, സുരേഷ് പുതിയേടത്ത്, ചൈൽഡ് ഡെവലപ്മെൻറ് പ്രൊജക്റ്റ് ഓഫീസർ ശൈലജ എന്നിവർ സംസാരിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി സ്വാഗതവും അംഗൻവാടി അധ്യാപിക പി.വി.തങ്കമണി നന്ദിയും പറഞ്ഞു. തദ്ദേശവാസിയായ ഡോ. രഘുനാഥ് ചോയി സൗജന്യമായി നൽകിയ മൂന്നര സെൻറ് സ്ഥലത്ത് കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 26 ലക്ഷം രൂപ ചെലവിലാണ് സ്മാർട്ട് അംഗൻവാടി നിർമ്മിച്ചത്. അംഗൻവാടിയിലേക്കുള്ള വഴി സൗജന്യമായി നൽകിയത് നീലേശ്വരം രാജകുടുംബമാണ് .
No comments