നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ജീവിതോത്സവം കാർണിവൽ സമാപിച്ചു.
നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ജീവിതോത്സവം കാർണിവൽ സമാപിച്ചു.ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ സർഗ്ഗശേഷിയും വ്യക്തിത്വവും വികസിപ്പിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പും ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമും സംയുക്തമായി നടത്തിയ ജീവിതോത്സവത്തിന്റെ സമാപന സമ്മേളനം
നീലേശ്വരം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ഭാർഗവി ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് വിനോദ്കുമാർ അരമന അധ്യക്ഷത വഹിച്ചു. എസ്ആർജി കൺവീനർ ഷാജി പി, സ്റ്റാഫ് സെക്രട്ടറി അനുരാധ വി ഇ സംസാരിച്ചു. പ്രിൻസിപ്പൽ രത്‌നമണി കെ സ്വാഗതവും, പ്രോഗ്രാം ഓഫീസർ വിനീത എം കെ നന്ദിയും പറഞ്ഞു. ജീവിതോത്സവം 21 ദിവസത്തെ പ്രവർത്തനങ്ങളുടെ പ്രസന്റേഷനോടൊപ്പം വോളന്റീർസിന്റെ അനുഭവ വിവരണവും ഉണ്ടായിരുന്നു. വോളന്റീർസ് വരച്ച ലഹരി വിരുദ്ധ ചിത്രമതിൽ സ്കൂളിന് സമർപ്പിച്ചു.
No comments