താമരശേരി വധശ്രമം: കെ ജി എം ഒ എ, ഐ എം എ, ജനറൽ ആശുപത്രി സ്റ്റാഫ് കൗൺസിൽ എന്നിവർ ചേർന്ന് കാസർഗോഡ് പ്രതിഷേധ ധർണ നടത്തി
കാസറഗോഡ്>>>കെ ജി എം ഒ എ, ഐ എം എ, ജനറൽ ആശുപത്രി സ്റ്റാഫ് കൗൺസിൽ എന്നിവർ ചേർന്ന് താമരശേരിയിൽ ഡോക്ടർക്ക് നേരെ നടന്ന ആക്രമണത്തിലും വധശ്രമത്തിലും പ്രതിഷേധിച്ച് ധർണ നടത്തി.ജനറൽ ആശുപത്രി കാഷ്യലിറ്റിയുടെ മുന്നിൽ വെച്ച് നടന്ന ധർണ ഐ എം എ കാസറഗോഡ് ജില്ലാ കമ്മിറ്റി ചെയർമാൻ ഡോ.നാരായണ നായിക് ബി ഉൽഘാടനം ചെയ്തു.കെ ജി എം ഒ എ ജില്ലാ പ്രസിഡൻ്റ് ഡോ. ഷമീമ തൻവീർ അധ്യക്ഷത വഹിച്ചു.കെ ജി എം ഒ എ സംസ്ഥാന സമിതി അംഗം ഡോ.ജമാൽ അഹ്മദ് എ മുഖ്യ പ്രഭാഷണം നടത്തി.സ്റ്റാഫ് കൗൺസിൽ പ്രസിഡൻ്റ് ഡോ.അരുൺ റാം സ്വാഗതം പറഞ്ഞു. ഐ എം എ നേതാക്കളായ ഡോ.ജനാർദ്ദന നായിക് സി എച്ച്, ഡോ.കാസിം ടി, നഴ്സിംഗ് സൂപ്രണ്ടൻ്റ് ലത, എന്നിവർ സംസാരിച്ചു.ആർ എം ഒ ഡോ മിഥുൻ നന്ദി പറഞ്ഞു. ആശുപത്രികളിൽ സുരക്ഷിതമായി ജോലി ചെയ്യാനും രോഗികൾക്ക് ചികിൽസാ തേടാനും സാഹചര്യമൊരുക്കണം
കുറ്റവാളിക്ക് കർശനമായ ശിക്ഷ ഉറപ്പാക്കണം.കാഷ്വാലിറ്റിയിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കണം
No comments