സബിനേഷിന്റെ സ്മരണാർത്ഥം ബങ്കളം ഗരിമ പുരുഷ സ്വയം സഹായ സംഘം നടത്തിയ അഖില കേരള പുരുഷ വനിത കമ്പവലി മത്സരം ആവേശമായി
അകാലത്തിൽ മാൾട്ടയിൽ മരണപ്പെട്ട ബങ്കളത്തെ സബിനേഷിൻ്റെ സ്മരണാർത്ഥം ബങ്കളം ഗരിമ പുരുഷ സ്വയം സഹായ സംഘം
സംഘടിപ്പിച്ച ആവേശം വിതറിയ അഖില കേരള പുരുഷ വനിത കമ്പവലി മത്സരത്തിൽപുരുഷ വിഭാഗത്തിൽ ഫ്രണ്ട്സ് നാരയെ പരാജയപ്പെടുത്തി റെഡ് സ്റ്റാർ ബങ്കളവും വനിതാ വിഭാഗത്തിൽ സിംഗിൾ ഫ്രണ്ട്സ് അരവത്ത് മട്ടായിയെ പരാജയപ്പെടുത്തി മനോജ് നഗർ കീക്കാനവും ജേതാക്കളായി.
ഗരിമ പ്രസിഡൻ്റ് എസ് എൻ സുജിത്ത് കുമാറിൻ്റെ അധ്യക്ഷതയിൽമുൻ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.
കെസിസിപിഎൽ മാനേജിംഗ് ഡയറക്ടർ
ആനക്കൈ ബാലകൃഷ്ണൻ, മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.പ്രകാശൻ , സി പി എംലോക്കൽ സെക്രട്ടറി കെ.പ്രഭാകരൻ ,
ജില്ലാ സ്പോർട്‌സ് കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം അനിൽ ബങ്കളം,ബങ്കളം റെഡ്സ്റ്റാർ പ്രസിഡൻ്റ് കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.
No comments