നീലേശ്വരം മന്ദംപുറം റസിഡന്റ്സ് അസോസിയേഷൻ പന്ത്രണ്ടാം വാർഷികം ആഘോഷിച്ചു
നീലേശ്വരം മന്ദംപുറം റസിഡന്റ്സ് അസോസിയേഷൻ പന്ത്രണ്ടാം വാർഷികം ആഘോഷിച്ചു.
നീലേശ്വരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.വി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പ്രസീദ അധ്യക്ഷയായി. എഴുത്തുകാരൻ സുറാബ് മുഖ്യാതിഥിയായി. അസോസിയേഷൻ രക്ഷാധികാരി കെ.കെ. കുമാരൻ മുൻകാല പ്രവർത്തനങ്ങൾ വിശദീകരിച്ചു. സുജാത വിജയൻ ആശംസകൾ നേർന്നു. സെക്രട്ടറി എം.ഗീത സ്വാഗതം പറഞ്ഞു. അസോസിയേഷനിലെ മുഴുവൻ അംഗങ്ങളും കുടുംബാംഗങ്ങളും സംബന്ധിച്ചു.
No comments