കൂക്കാനം റഹ്മാന്റെ 'ഒരധ്യാപകന്റെ ജന്മം' രണ്ടാം പതിപ്പിന്റെ പ്രകാശനം നീലേശ്വരത്ത് നടന്നു
പ്രമുഖ സാക്ഷരതാ പ്രവർത്തകനും അധ്യാപക അവാർഡ് ജേതാവും എഴുത്തുകാരനുമായ കൂക്കാനം റഹ് മാൻ രചിച്ച "ഒരധ്യാപകൻ്റെ ജന്മം " എന്ന ആത്മകഥാ പുസ്തകത്തിൻ്റെ രണ്ടാം പതിപ്പ് പ്രകാനം ചെയ്തു. നീലേശ്വരം പാൻടെക്ക് ഹാളിൽ നടന്ന ചടങ്ങിൽ പാൻടെക്ക് ചെയർമാൻ പ്രൊഫ: കെ.പി. ഭരതൻ പ്രകാശനം ചെയ്തു. പാൻടെക്ക് ജനറൽ സെക്രട്ടറി എൻ.പി. സൈനുദ്ദീൻ പുസ്തകം ഏറ്റുവാങ്ങി. ചടങ്ങിൽ ടി.രാജീവൻ, ലൈബ്രറി താലൂക്ക് കമ്മറ്റി മെമ്പർ ടി തമ്പാൻ, കെ.വി. ലിഷ എന്നിവർ സംസാരിച്ചു.
No comments