സംസ്ഥാന സ്കൂൾ ഒളിമ്പിക്സിനുള്ള സ്വർണക്കപ്പ് പ്രയാണം നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ചു
67-ാംമത് സംസ്ഥാന സ്കൂൾ
കായികമേളയുടെ സ്വർണക്കപ്പ് വിളംബര ഘോഷയാത്ര ആരംഭിച്ചു.ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന സ്‌കൂൾ കായിക മേളയുടെ ആവേശത്തിന് തിരികൊളുത്തിയാണ് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ നിന്നും വിളംബര ഘോഷയാത്ര ആരംഭിച്ചത്. ഈ വർഷംമുതൽ ആദ്യമായി ഏർപ്പെടുത്തിയ സ്വർണ്ണക്കപ്പ് എം രാജഗോപാലൻ എംഎൽഎ പരീക്ഷാഭവൻ ജോയിന്റ് കമീഷണർ ഡോ.ഗിരീഷ് ചോലയിലിന് നൽകി പ്രയാണം ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ, ബങ്കളം അനിൽ
തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലൂടെ കടന്നു വരുന്ന ഘോഷയാത്ര ഒക്ടോബർ 21ന് മേളനഗരിയായ തിരുവനന്തപുരത്ത് എത്തിച്ചേരും.കായികമേള 21ന് വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക. യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ്. ഉദ്ഘാടനത്തിന് 4500 കുട്ടികളുടെ മാർച്ച് പാസ്റ്റും 4000 കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും. മത്സരങ്ങൾ 22മുതലാണ് ആരംഭിക്കുക.12 സ്‌റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ നടക്കുക.
No comments