നീലേശ്വരം ജനമൈത്രി പോലീസ് ലഹരിക്കെതിരെ കോൺവെന്റ് ജംഗ്ഷനിൽ ധീരാ സ്ക്വാഡ് രൂപീകരിച്ചു.
ലഹരിക്കെതിരെ നിലേശ്വരം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ നീലേശ്വരം കോൺവെന്റ് ജംഗ്ഷനിൽ നാട്ടുകാരുടെ സഹകരണത്തോടെ ധീരാ സ്ക്വാഡ് രൂപീകരിച്ചു. യുവാക്കളിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം നാട്ടുകാരുടെ സഹായത്തോടെ തടയുക എന്നതാണ് ലക്ഷ്യം. സ്ക്വാഡ് രൂപീകരണ പരിപാടി ആറാം വാർഡ് കൗൺസിലർ ജയശ്രീ ഉദ്ഘാടനം ചെയ്തു. അസി. സബ് ഇൻസ്‌പെക്ടർ വി. രാജീവൻ അധ്യക്ഷനായി. ജനമൈത്രി ബീറ്റ് ഓഫീസർ ദിലീഷ് കുമാർ പള്ളിക്കൈ സ്വാഗതം പറഞ്ഞു.ധീര സ്ക്വാഡ് ചെയർമാൻ കെ. വി. രാമചന്ദ്രൻ വൈസ് ചെയർമാൻ അജേഷ്. കൺവീനർ അനീഷ് , ജോ. കൺവീനർ റഷീദ് എന്നിവരെ തിരഞ്ഞെടുത്തു.
No comments