നീലേശ്വരം രാജാസിലെ എൻ എസ് എസ്, സ്കൗട്ട് & ഗൈഡ്സ് യൂണിറ്റുകൾ നീലേശ്വരം ജനകീയ ആരോഗ്യ കേന്ദ്രപരിസരം ശുചീകരിച്ചു
നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ്, സ്കൗട്ട് & ഗൈഡ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ചു നീലേശ്വരം ജനകീയ ആരോഗ്യ കേന്ദ്രപരിസരം ശുചീകരിച്ചു. രാജാസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ രത്‌നമണി. കെ, പി. ടി. എ മെമ്പർമാരായ രാജേഷ് കുമാർ, ദിനേശ് കുമാർ, എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ വിനീത. എം. കെ, സ്കൗട്ട് മാസ്റ്റർ ശ്രീജിഷ. കെ. ടി, ഗൈഡ്സ് ക്യാപ്റ്റൻ രാജേശ്വരി. കെ. പി, നീലേശ്വരം താലൂക്ക് ഹോസ്പിറ്റൽ ജെ. എച്. ഐ. . എം. വി. ബാലകൃഷ്ണൻ, ജെ. പി. എച്. എൻ. ജസ്‌ന എന്നിവർ സന്നിഹിതരായിരുന്നു.
No comments