Breaking News

ഗാന്ധിജയന്തി വാരാഘോഷം ജില്ലാതല ഉദ്ഘാടനം: കയ്യടക്കത്തിലൂടെ വിദ്യാർത്ഥികളെ കയ്യിലെടുത്ത് മജിഷ്യൻ ബാലൻ നീലേശ്വരം

കാഞ്ഞങ്ങാട് മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ജിയുപി സ്‌കൂളിൽ നടന്ന ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടന പരിപാടിയിൽ മാജിക് അവതരിപ്പിച്ച് വിദ്യാർത്ഥികളെ കയ്യിലെടുത്ത് മജിഷ്യൻ ബാലൻ നീലേശ്വരം.
വിവര പൊതുജന സമ്പർക്ക വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിലായിരുന്നു വാരാഘോഷ പരിപാടികൾ. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്‌സൺ കെ.വി.സുജാത പരിപാടികൾ ഉദ്ഘാടനം ചെയ്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ സർവകലാശാല മുൻ പരീക്ഷാ കൺട്രോളർ നീലേശ്വരം നഗരസഭ മുൻ ചെയർമാൻ പ്രൊഫ.കെ.പി.ജയരാജൻ, അഡ്വ.പി.അപ്പുക്കുട്ടൻ, കെ.പ്രസേനൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസ് ദുർഗാ സ്‌കൂൾ ലൈബ്രറിക്ക് നൽകുന്ന പുസ്തകങ്ങൾ നഗരസഭ ചെയർപേഴ്‌സൺ സ്‌കൂൾ ലൈബ്രറിക്ക് കൈമാറി.

No comments