കാഞ്ഞങ്ങാട് സൗത്ത് നിന്ന് കാണാതായ യുവ എഞ്ചിനീയറുടെ മൃതദേഹം കണ്ടെത്തി.
കാഞ്ഞങ്ങാട് സൗത്ത് നിന്ന് കാണാതായ യുവ എഞ്ചിനീയറുടെ മൃതദേഹം കണ്ടെത്തി.
ഇന്ന് 11.30 മണിയോടെ തൃക്കണ്ണാട് കടലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കാണാതായ ആളുടേതാണെന്നു സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് സൗത്ത് മാതോത്ത് ക്ഷേത്രത്തിനു സമീപത്തെ യു.കെ ജയപ്രകാശിൻ്റെ മകനും എഞ്ചിനീയറുമായ പ്രണവി (33)നെ വ്യാഴാഴ്ചയാണ് കാണാതായത്. ഇതു സംബന്ധിച്ച് പിതാവ് ഹൊസ്‌ദുർഗ്ഗ് പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടയിൽ പ്രണവിൻ്റെ മൊബൈൽ ഫോണും ചെരുപ്പും ബേക്കൽ കോട്ടയ്ക്ക് സമീപത്തു കണ്ടെത്തിയിരുന്നു. ആത്മഹത്യാകുറിപ്പും ഉണ്ടായിരുന്നു. ഹൊസ്‌ദുർഗ്ഗ് പൊലീസും തീരദേശ പൊലീസും തെരച്ചിൽ തുടരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
No comments