Breaking News

ചെറുവത്തൂർ മടക്കര ഹാർബറിന് സമീപം മണൽ വാരൽ തോണിയിൽ ബോട്ട് ഇടിച്ചു: മണൽ തൊഴിലാളിയെ കാണാതായി; തിരച്ചിൽ

ചെറുവത്തൂർ മടക്കര ഹാർബറിന് സമീപം മണൽവാരൽ തോണിയിൽ മീൻപിടുത്ത ബോട്ട് ഇടിച്ചു.
അപകടത്തിൽ മണൽ വാരൽ തൊഴിലാളി എരിഞ്ഞിക്കീലിലെ ശ്രീധരനെ കാണാതായി. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന ബാലകൃഷ്ണൻ എന്ന തൊഴിലാളി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. മീൻപിടിത്തം കഴിഞ്ഞ് വരികയായിരുന്ന ബോട്ടാണ് മണൽ വാരുകയായിരുന്ന തോണിയിൽ ഇടിച്ചത്. ശ്രീധരനെ കണ്ടെത്താൻ ഉടൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തീരദേശ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ഊർജിതമായ തിരച്ചിൽ തുടരുകയാണ്.

No comments