കുമ്പളപ്പള്ളി പാലം ഉദ്ഘാടനം 18 ന് : സംഘാടകസമിതി രൂപീകരണം നാളെ
കിഫ്ബിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കുമ്പളപ്പള്ളി പാലത്തിൻ്റെ ഉദ്ഘാടനം ഒക്ടോബർ 18 ന് വൈകുന്നേരം 4 മണിക്ക് നടക്കും.ജനങ്ങളുടെ ചിരകാല സ്വപ്നമായിരുന്നു കുമ്പളപ്പള്ളി പാലം അതാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്. പരിപാടി വിജയിപ്പിക്കുന്നതിനാവശ്യമായ സംഘാടക സമിതി രൂപീകരണ യോഗം നാളെ വൈകുന്നേരം 4 മണിക്ക് കുമ്പളപ്പള്ളി പാലം പരിസരത്ത് വെച്ച് നടക്കുമെന്ന് എംഎൽഎ ഇ ചന്ദ്രശേഖരനും പഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവിയും സംയുക്തമായി അറിയിച്ചു.മുഴുവൻ ജനങ്ങളും പരിപാടിയിൽ പങ്കെടുക്കണമെന്ന് ഇരുവരും അഭ്യർത്ഥിച്ചു.
No comments