Breaking News

മടിക്കൈ ബങ്കളം കൂട്ടപ്പുന്ന പ്രദേശങ്ങളിൽ കാട്ടുപന്നികളുടെ വിളയാട്ടം രൂക്ഷം.

മടിക്കൈ ബങ്കളം കൂട്ടപ്പുന്ന പ്രദേശങ്ങളിൽ കാട്ടുപന്നികളുടെ വിളയാട്ടം രൂക്ഷം. കമുക്, വാഴ, ചേമ്പ്, ചേന, മധുരക്കിഴങ്ങ്, മരച്ചീനി, മുണ്ടൃത്താള് എന്നിവ രാത്രികാലങ്ങളിൽ കൂട്ടമായെത്തുന്ന പന്നിക്കൂട്ടം നശിപ്പിച്ചു കളയുന്നത്. കൂട്ടപ്പുന്ന കള്ളിപ്പാലെ കെ. വി. ശശിയുടെ മൂന്ന് വർഷം പ്രായമായ കമുകുകൾ ഇന്നലെ രാത്രി കൂട്ടമായെത്തിയ പന്നിക്കൂട്ടം നശിപ്പിച്ചു. കൂടാതെ കെ. വി. ശാന്തയുടെ മധുരക്കിഴങ്ങ്, വി. പി. നാരായണന്റെ മരച്ചീനി, ചേമ്പ് മുതലായവ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു. പ്രദേശവാസികൾക്ക് ഇത്തരം കൃഷികൾ ചെയ്യാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ. പലരും കാലവർഷം തുടങ്ങുമ്പോൾ കപ്പകൃഷി തുടങ്ങും, കന്നി, തുലാം മാസങ്ങളിൽ മധുരക്കിഴങ്ങ് കൃഷിയും തുടങ്ങും. കാട്ടുപന്നികൾ നശിപ്പിക്കുന്നതുകാരണം ഒരു കൃഷിയും വിളവെടുക്കാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ. ഇതിനൊരു പരിഹാരം ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നുണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.

No comments